പദ്മാവതിക്ക് റിലീസ് ചെയ്യാൻ അനുമതി ലഭിച്ചു | filmibeat Malayalam

2017-12-30 26

Sanjay Leela Bhansali's historical drama 'Padmavati', which has been at the centre of a huge controversy, will get a U/A certificate from the Central Board of Film Certification.
സഞ്ജയ് ലീലാ ബെന്‍സാലിയുടെ വിവാദ ചിത്രം പത്മാവതിയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കുന്നതിനുള്ള കടമ്പകള്‍ നീങ്ങി. ചിത്രത്തിന്റെ റിലീസ് വിവാദമായതിന് പിന്നാലെ ആറംഗ സമിതിയ്ക്ക് മുമ്പാകെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങുന്നത്.ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് യഥാര്‍ത്ഥ സംഭവങ്ങളുമായി ചിത്രത്തിന് ബന്ധമില്ലെന്ന മുന്നറിയിപ്പ് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ജനുവരിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും റിലീസ് ചെയ്യുന്നതിനുള്ള അന്തിമാനുമതി നല്‍കുകയുള്ളൂ. ചിത്രം വിവാദമായതോടെ ചരിത്രസംഭവങ്ങളെ ആശ്രയിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെ ചരിത്രകാരന്മാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെട്ട ആറംഗത്തെ സംഘത്തെ സെന്‍സര്‍ ബോര്‍ഡ് നിയമിച്ചിരുന്നു. ‌‌‌‌പത്മാവതി മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.